Crime Beat
Manorama Online
0
മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റ്, ക്രൈം കഥകൾ കേൾക്കാം. കുറ്റകൃത്യങ്ങളുടെ ലോകത്തെ ആകർഷകമായ കഥകൾ ഇതിൽ അവതരിപ്പിക്കുന്നു. ഓരോ എപ്പിസോഡും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം കേൾവിക്കാർക്കായി ഒരുക്കിയിരിക്കുന്നു.
Episodes
-
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; നിയമം ആർക്കൊപ്പം? Crime Beat Podcast | Nedumbassery Mini Cooper Accident | Crime Podcast 23.10.2026 11mഅപകടമരണങ്ങളുടെ വാർത്ത പുതിയതല്ല. ഓരോ ദിവസവും നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ നെടുമ്പാശ്ശേരിയിലെ അപകടം വലിയ ചർച്ചയായി. ഒരു വശത്ത് കോടീശ്വരനായ ഒരു 19കാരൻ, മറുവശത്ത് പാർട് ടൈം ജോലി ചെയ്ത് പഠിക്കുകയും കുടുംബത്തിന് താങ്ങാവുകയും ചെയ്ത് മൂന്നു പേർ. തെരുവിൽ പൊലിഞ്ഞ ആ മൂന്നു പേർക്കും പ്രായം 21 ആയിരുന്നു. ജനങ്ങളുടെ കോടതി സുഹൈൽ സജീവ് എന്ന 19കാരൻ ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിയാണ്. അയാളുടെ പ്രായമൊന്നും അയാൾ ചെയ്ത കൃത്യത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ല. എന്നാൽ നിയമത്തിനു മുന്നിൽ സുഹൈൽ സജീവ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം എന്താണ്? അതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ്? കേസിന്റെ നിയമവശങ്ങൾ വിശദമായി സംസാരിക്കാൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിനൊപ്പം അഡ്വ. മനു ജെ.വാരാപ്പള്ളി. The Nedumbassery accident that claimed the lives of three 21-year-olds has sparked widespread public outrage. What are the legal implications of the case involving 19-year-old Suhail Sajeev? What offences could he face, and what is the maximum punishment under Indian law? Advocate Manu J. Varappally discusses the legal aspects of the case in this episode of Manorama Online’s Crime Beat Podcast.See omnystudio.com/listener for privacy information. -
അമ്മ കുറ്റം ഏറ്റെന്ന് കുടുംബം, നിയമത്തിന് വേണ്ടത് തെളിവ് | Palakakd Kozhinjambara Children Murder | Crime Beat | Kerala Crime 12.10.2026 5mപാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മൂന്നും അഞ്ചും വയസ്സുള്ള കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണുമരിച്ച സംഭവം വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. രണ്ടു കുട്ടികളെയും മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്നു. പക്ഷേ, അതൊരു സാധാരണ മുങ്ങിമരണമാണെന്ന് വിശ്വസിക്കുക പ്രയാസം. ഏറെ ദുരൂഹത ഉയർത്തിയ പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ രണ്ടു കുട്ടികളുടെ അസ്വാഭാവിക മരണത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സീന ആന്റണി. The mysterious deaths of two young children, aged three and five, in Kozhinjampara, Palakkad, shocked Kerala. Found dead in a bathroom water tank, the children’s deaths raised disturbing questions despite the postmortem report indicating drowning. What made this tragic incident so suspicious? Listen to Manorama Online’s Crime Beat podcast, presented by Seena Antony, as we explore the mystery surrounding the unnatural deaths of the two children. Voice Artists: Lakshmi Parvathy, Jisha Balan, Archana Anoop and Athulya See omnystudio.com/listener for privacy information. -
ബുറാഡിയിൽ 11 പേർ ആത്മഹത്യ ചെയ്ത വീട്ടിൽ ഇപ്പോൾ ആരാണ്? Burari Mystery | Crime Beat | Podcast 06.10.2026 6m2018 ജൂലൈ 1 , വടക്കു കിഴക്കൻ ഡല്‍ഹിയിലെ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 10 പേർ ഇരുമ്പുഗ്രില്ലിൽ തൂങ്ങിയ രീതിയിലും വീട്ടിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. തലസ്ഥാനത്തെയും രാജ്യത്തെ ആകെത്തന്നെയും‌ ഞെട്ടിച്ച ആ സംഭവമായിരുന്നു ബുറാഡിയിലെ കൂട്ട ആത്മഹത്യ. 11 പേർ ദുരൂഹമായി മരിച്ച ആ വീടിന് പിന്നീട് എന്തു സംഭവിച്ചു? ആ വീട്ടിൽ പിന്നീട് താമസിച്ചവർക്ക് അസ്വാഭാവികമായ അനുഭവം ഉണ്ടായോ? സന്ത് നഗറിലെ പ്രദേശവാസികൾ എങ്ങനെയാണ് കൂട്ട ആത്മഹത്യ നടന്ന ആ വീട്ടിലെ താമസക്കാരോട്് ഇടപെടുന്നത്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. On July 1, 2018, the Burari deaths shocked Delhi and the entire country. Eleven members of a family were found dead at their home in Sant Nagar, Burari, North East Delhi. Ten family members were found hanging from an iron grill, while the oldest woman was found dead on the floor. The Burari case, one of India’s most disturbing and mysterious true-crime stories, continues to raise questions even years later. But what happened to the Burari house after the deaths? Did people who later lived there experience anything unusual or paranormal? And how do local residents of Sant Nagar react to those who choose to live in the house where the Burari family deaths took place? In this episode of the Crime Beat true crime podcast, Seena Antony revisits the infamous Burari mass suicide case, the house at the centre of the tragedy, and what happened there after the incident.See omnystudio.com/listener for privacy information. -
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിട്ടും തീരാത്തപക, തോലന്നൂർ ഇരട്ടക്കൊലപാതകേസിൽ നടന്നത് | Crime Beat | Crime Podcast | Tholannoor Murder Case | Twin Murder 27.09.2026 15m2017ൽ നടന്ന തോലനൂർ ഇരട്ടക്കൊലപാതകക്കേസിനെ കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി Today’s Crime Beat Podcast delves into the Tholanur double murder case that took place in 2017. I’m Seena Antony, joining you with the details of the case. Voice Artists: Lakshmi Parvathy, Mohammed Aslam, Manu Pramad, Midhilaj Rasheed, Jisha Balan See omnystudio.com/listener for privacy information. -
സുരേന്ദർ കോലി മരിച്ച നിലയിൽ, ദുരൂഹത വിട്ടൊഴിയാതെ നിഥാരി കൂട്ടക്കൊലപാതക കേസ് | Nithar Murder | Crime Beat 19.09.2026 5mകുപ്രസിദ്ധമായ നിഥാരി കേസിൽ മുഖ്യപ്രതിയായിരുന്ന സുരേന്ദർ കോലിയെ ഹരിദ്വാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി അയാളെ കുറ്റവിമുക്തനാക്കിയത്. നിഥാരി കേസിൽ നിന്നു കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം അയാൾ എവിടെയായിരുന്നു? വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. Surendra Koli, the prime accused in the infamous Nithari case, was found dead in Haridwar after being acquitted by the Supreme Court last year. Where had he been and what was he doing after his acquittal? Get the details in Manorama Online Crime Beat Podcast.See omnystudio.com/listener for privacy information. -
1000 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോടികൾ സ്വീകരിച്ചത് വ്യാജ കരാറിന്റെ മറവിൽ | VPVV Fraud | Crime Beat 09.09.2026 15mഎന്താണ് വിപിവിവി നിക്ഷേപ തട്ടിപ്പ്? എങ്ങനെയാണ് ഈ മൂന്നു മലയാളികൾ ഇത്ര വലിയ തട്ടിപ്പ് നടത്തിയത്? ഈ തട്ടിപ്പിന്റെ വാർത്ത പുറംലോകത്തെത്തിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. What is the VPVV investment scam, and how did three Malayalis pull off such a massive financial fraud? Malayalam Manorama Special Correspondent Jijo John Puthenpurayil reveals the details of the scam and the investigation in this episode of Manorama Online’s Crime Beat podcast.See omnystudio.com/listener for privacy information. -
കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരി ; ബാലരാമപുരത്ത് നടന്നത് | Crime Beat | Devendu Murder Case | Maanorama Online | Kerala Crime | Crime Podcast 21.08.2026 12mബാലരമാപുരമത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട വീടു തന്നെ അസുരക്ഷിത ഇടമാകുമ്പോൾ ആർക്കാണ് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം? സ്വന്തം അമ്മയും അമ്മാവനും പ്രതി ചേർക്കപ്പെട്ട ബാലരാമപുരം ദേവേന്ദു കൊലപാതകക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം സീന ആന്റണി. The Balaramapuram Devendhu murder case, in which a two-and-a-half-year-old girl was allegedly killed after being thrown into a well, sent shockwaves across Kerala. The Crime Beat Podcast examines the disturbing case, the role of the accused, and the question of child safety within the home. Voice Artists: Sanil Kumar, Prithish, Midhilaj Rasheed, Naveen Mohan, Padmakumar Editor: Arun CheruvathoorSee omnystudio.com/listener for privacy information. -
ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ് മകൻ; പന്തളത്ത് സംഭവിച്ചത് | Crime Beat | Pandalam Twin Murder | Kerala Crime 01.08.2026 13mമാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ സൂക്ഷിക്കുക, അതേ വീട്ടിൽ ഒരു ദിവസം തനിച്ചു താമസിക്കുക, പിറ്റേന്ന് മൃതദേഹങ്ങൾ ഓരോന്നായി കാറിൽ കൊണ്ടുപോയി കിണറ്റിൽ തള്ളുക, ഈ കൊടും കുറ്റകൃത്യം ഒളിപ്പിക്കുക, പന്ത്രണ്ടാം ദിവസം മാത്രം പുറത്തറിയിക്കുക – മാത്യൂസ് ജോൺ എന്ന മജോ തനിച്ചു ചെയ്ത കാര്യങ്ങൾ പൊലീസിനെ പോലും അദ്ഭുതപ്പെടുത്തി. പക്ഷേ, കോടതിയിലെത്തിയപ്പോൾ കൊലപാതകക്കുറ്റം സംശയലേശമന്യേ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്താണ് പന്തളം ഇരട്ടക്കൊലപാതകക്കേസിൽ സംഭവിച്ചത്? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ The Pandalam double murder case shocked Kerala with its chilling sequence of events. Despite suspicious circumstances and disturbing revelations, the prosecution could not establish the murder charge beyond reasonable doubt in court. This episode of the Crime Beat Podcast examines the investigation, the evidence, the legal battle, and why the accused was acquitted of the murder charge. Voice Artists: Naveen Mohan, Padmakumar, Sarath Menon, Lakshmi Parvathi, Jesna Nagaroor, Isson Thomas See omnystudio.com/listener for privacy information. -
ചെന്താമരയ്ക്ക് വധശിക്ഷ, ഭീതിയൊഴിയാതെ നാട് | Crime Beat Podcast | Twin Murder Case | Chenthamara Case | Crime Podcast 25.07.2026 16mനിയമവ്യവസ്ഥയുടെ പഴുതുകൾ പ്രയോജനപ്പെടുത്തി ചെന്താമര ഇനിയും പുറത്തിറങ്ങുമോ എന്ന ഭയത്തിലാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കേസിൽ സാക്ഷി പറഞ്ഞവരും. ഒരു തരത്തിൽ ഈ ഭയം തന്നെ ആകണം ചെന്താമരയുടെ ലഹരി. അതിനെ നേരിടാൻ നിയമവ്യവസ്ഥയുടെ ഈ ചട്ടക്കൂടുകൾ മതിയാകുമോ? അവശേഷിക്കുന്ന ഈ ചോദ്യങ്ങൾ തന്നെയാണ് ചെന്താമര കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കുന്നതും. പാലക്കാട് നെന്മാറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവനെടുത്ത ചെന്താമര കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. Can India's legal system prevent habitual offenders from exploiting legal loopholes and returning to society? The Chenthamara case has reignited this debate after the brutal murder of three members of a family in Nenmara, Palakkad. While the victims' family and key witnesses continue to fear the accused's possible release, the case raises critical questions about witness protection, legal safeguards, and the effectiveness of the criminal justice system. In this episode of Crime Beat, Seena Antony explores the chilling details of the case and the larger issues it exposes. Report: Arun Ezhuthachan Voice Artists: Lakshmi Parvathi, Jisha Balan, Pritish, Sarath MenonSee omnystudio.com/listener for privacy information. -
ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat 11.07.2026 14mകേതൻ അഗർവാൾ കൊലപാതകക്കേസിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. അവ പരമാവധി ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. അതിനിടെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് ഇടയിൽ തന്നെ വളഞ്ഞ മാധ്യമസംഘത്തിനു നേരെ വിരലുയർത്തി അശ്ലീല ആംഗ്യം കാണിച്ച സിയയുടെ ശരീരഭാഷയും മനോഭാവവും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഹണിമൂൺ മർഡർ കേസിൽ ജാമ്യം നേടിയ സോനം രഘുവംശിയെപ്പോലെ നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തി പുറത്തിറങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസമാണോ സിയയ്ക്കുള്ളതെന്ന ഞെട്ടിപ്പിക്കുന്ന ചോദ്യമാണ് ബാക്കിയാകുന്നത്. വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ, നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണിThe Crime Beat podcast examines the latest developments in the Ketan Agarwal murder case, where investigators continue to rely on circumstantial and digital evidence in the absence of eyewitnesses. The episode also explores Siya's controversial behavior during evidence collection and discusses whether it reflects confidence in navigating the legal system, drawing comparisons with the Sonam Raghuvanshi honeymoon murder case.See omnystudio.com/listener for privacy information. -
അതെല്ലാം നുണക്കഥകൾ; ഹണിമൂൺ മർഡർ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ | Honeymoon Murder | Sonam Raghuvanshi | Raja Raghuvanshi Murder | Crime Podcast 04.07.2026 7mദേശീയ ശ്രദ്ധ നേടിയ ഇന്ദോറിലെ ഹണിമൂൺ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശി ഷില്ലോങ്ങിലെ ഒരു വാർത്താചാനലിന്റെ ക്യാമറയ്ക്ക് മുൻപിലെത്തി സംസാരിച്ചു. മഞ്ഞ നിറത്തിലുള്ള ചുരിദാർ ധരിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കേസിനെക്കുറിച്ച് സോനം സംസാരിച്ചത്. 2026 ഏപ്രിൽ 27ന് ഷില്ലോങ്ങിലെ വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഭർത്താവ് രാജാ രഘുവംശിയെ ഹണിമൂൺ യാത്രയ്ക്കിടെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി കൊക്കയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതിയാണ് സോന. നീണ്ട 10 മാസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ സോനയുടെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണം കണ്ട് എല്ലാവരും ഞെട്ടി. എന്താണ് ഹണിമൂൺ മർഡർ കേസിൽ കോടതിയിൽ സംഭവിക്കുന്നത്? ആരാണ് സോനം രഘുവംശിയെ സംരക്ഷിക്കുന്നത്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode of Crime Beat, Seena Antony examines the latest developments in the sensational Indore honeymoon murder case. Following the bail granted to prime accused Sonam Raghuvanshi and her confident public appearance, the podcast explores the legal proceedings, the prosecution's challenges, and the questions surrounding the case as it moves through the courts.See omnystudio.com/listener for privacy information. -
13 വർഷത്തെ കുടിപ്പക, ഈ ചോരക്കളിക്ക് അന്ത്യമുണ്ടോ? Gang War | Kerala Gang War | Kollam | Kerala Crime 15.06.2026 7mകൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരിന്റെ ഒരു അധ്യായം ആയിരുന്നു സന്തോഷ് കുമാർ എന്ന ജിം സന്തോഷിന്റെ കൊലപാതകത്തിനു പിന്നിൽ. അയാളെ വെട്ടിക്കൊന്നത് അലുവ അതുൽ എന്നു വിളിക്കപ്പെടുന്ന അതുൽ– വയസ്സ് 30. ഈ കൊലപാതകം നടന്ന് ഒരു വർഷങ്ങൾക്കിപ്പുറം അതുലും കൊല്ലപ്പെട്ടു. എന്താണ് ഈ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കു കാരണം? ജിം സന്തോഷും അലുവാ അതുലും ഉൾപ്പെടുന്ന സംഘങ്ങൾ ചേരി തിരിഞ്ഞ് പോരടിക്കാൻ കാരണമെന്താണ്? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. The murder of Gym Santosh and the subsequent killing of Aluva Athul expose the violent underworld rivalry that gripped Karunagappally in Kollam. This episode of Crime Beat explores the origins of the gang war, the key players involved, and the chain of events that turned personal and criminal rivalries into a deadly cycle of revenge and murder. Listen to the detailed story on the Crime Beat Podcast. I am Seena Antony, and I'll be with you throughout this episode.See omnystudio.com/listener for privacy information. -
അതിജീവിതയുടെ നീതിക്കായി അടുക്കള സമരം നടത്തി ഒരു കൂട്ടം സ്ത്രീകൾ | കണ്ണൂർ കോട്ട ബലാൽസംഗക്കേസ് | Kannur Kotta Rape Case | Crime Beat 06.06.2026 30m1993 ഒക്ടോബർ 7; ആ വ്യാഴാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലെ ഒരു സിംഗിൾ കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഭർത്താവിനൊപ്പം വന്ന യുവതിയെ മാനഭംഗപ്പെടുത്തി.’ കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട കാണാൻ ഭർത്താവൊന്നിച്ചു വന്ന യുവതിയെ ചിലർ ബലാൽസംഗം ചെയ്തുവെന്നായിരുന്നു ആ വാർത്ത. ഭർത്താവ് ഉൾപ്പടെ എട്ടു പേർ ചേർന്നായിരുന്നു ആ പെൺകുട്ടിയെ കണ്ണൂർ കോട്ടയിൽ വച്ച് ബലാൽസംഗം ചെയ്തത്. ലൈംഗികതോഴിലാളിയായി മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ഒരു നാട് ഒറ്റക്കെട്ടായി നിന്നു. അവൾക്ക് നീതി ലഭിക്കാൻ കൊല്ലാടയിലെ സ്ത്രീകൾ അടുക്കള പൂട്ടി സമരം ചെയ്തു. കൊല്ലാടയിലെ ഈ അടുക്കള പണിമുടക്ക് ചരിത്രത്തിൽ ഇടം പിടിച്ച ഐതിഹാസിക സമരമാണ്. ഇതിനെല്ലാം വഴിയൊരുക്കിയ കണ്ണൂർ കോട്ട ബലാൽസംഗ കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode of Crime Beat, Seena Antony explores the 1993 Kannur Fort rape case, a landmark crime that shook Kerala and triggered a historic women's movement. The episode examines the brutal assault, the survivor's fight against social stigma, and the legendary "Kitchen Strike" organized by the women of Kollad, whose collective action became a powerful symbol of resistance and the demand for justice.See omnystudio.com/listener for privacy information. -
അധോലോകസംഘം വെടിവച്ചിട്ട പഞ്ചാബി ഇതിഹാസ ഗായകൻ | Sidhu Moosewala Murder | Crime Beat Podcast 30.05.2026 13mഒരു കൊടുങ്കാറ്റ് ആയിരുന്നു ഗായകൻ സിദ്ധു മൂസേവാല... സഹപ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതു തന്നെ ‘ബാഡ് ബോയ് ലിറിസിസ്റ്റ്’ എന്നായിരുന്നു! പ്രകോപനപരമായ വാക്കുകൾ കൊണ്ട് കവിത രചിക്കുന്നവൻ. തോക്കുധാരികളായ അജ്ഞാതർ ആ പഞ്ചാബി ഗായകനെ വെടിവച്ചു കൊല്ലുമ്പോൾ അയാൾക്ക് വെറും 28 വയസ്സ്. പഞ്ചാബിനെ ഇളക്കിമറിച്ച ആ യുവഗായകൻ ആരായിരുന്നു? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സീന ആന്റണി The latest episode of Crime Beat explores the life, fame, controversies, and shocking murder of popular Punjabi singer Sidhu Moosewala. From his rise as a youth icon to the violent attack that ended his life at the age of 28, the podcast dives deep into the story behind one of India’s most talked-about celebrity murders.See omnystudio.com/listener for privacy information. -
15 ദിവസത്തെ ഇടവേളയിൽ ഇല്ലാതാക്കിയത് ഭാര്യയേയും 4 മക്കളെയും ; റെജി ചെയ്തത് ദയ അർഹിക്കാത്ത ക്രൂരത | Aamayoor Murder | Crime Beat 16.05.2026 19m15 ദിവസത്തെ ഇടവേളയിൽ തോട്ടം തൊഴിലാളിയായ റെജി നടത്തിയത് ഒരു കൊലപാതക പരമ്പര തന്നെയായിരുന്നു. കൊലപാതകത്തിന് മുൻപ് മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന വാർത്ത നാട്ടുകാരിൽ നടുക്കമുളവാക്കി. ഒരു പിതാവിന് ഇത്രയും ക്രൂരനാകാൻ കഴിയുമോ? നാട്ടുകാർ പരസ്പരം ചോദിച്ചു. 2008 ജൂലൈ എട്ടിനും 22നും ഇടയ്ക്ക് നടന്ന ആമയൂർ കൊലപാതകപരമ്പരയെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. Over a span of just 15 days, Regi, a plantation worker, carried out a chilling series of murders that shocked the quiet village of Amayur. Even more horrifying were the revelations that he had sexually abused his elder daughter before the killings, leaving locals stunned and asking how a father could become so cruel. This episode of Crime Beat explores the Amayur murder spree that unfolded between July 8 and July 22, 2008, with Seena Antony as your host. Voice Artists: Mohammed Aslam, Isson Thomas, Jesna Nagaroor, Lakshmi Parvathy, Naveen Mohan, Ashwin, Mukil Sera and Sanil KumarSee omnystudio.com/listener for privacy information. -
‘സജി ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല സാറെ’; നെടുങ്കണ്ടത്ത് സംഭവിച്ചത് | Crime Beat Podcast | Nedumkandam Murder | Kerala Crime Stories 09.05.2026 8mഇനിയും ദുരൂഹതകൾ ഏറെ ബാക്കി നിൽക്കുന്ന നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode of Crime Beat, Seena Antony unpacks the chilling Nedumkandam double murder case from Idukki, where a man allegedly killed his own mother and sibling, buried their bodies in the house compound, and continued living normally for weeks while preparing for his wedding. The podcast examines the shocking details, the suspicions that exposed the crime, and the unanswered mysteries still surrounding the case.See omnystudio.com/listener for privacy information. -
‘ഷിനോ അവളുടെ പിന്നാലെ ഉണ്ട് സാറെ’; ജൂബിയുടെ സഹോദരൻ പറഞ്ഞു, എന്നിട്ടും | Couple Swapping Case | Crime Beat 25.04.2026 11m2023 മേയ് 19ന് കോട്ടയം കറുകച്ചാലിൽ 28കാരിയായ യുവതി കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടു. ഭർത്താവ് ഷിനോയാണ് ആ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. അന്ന് വൈകുന്നേരം റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്ന നിലയിൽ ഷിനോയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് പിടികൂടി. റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്നതിനാൽ പിപിഇ കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവർത്തകർ അയാൾക്കാവശ്യമായ ചികിത്സ ലഭ്യമാക്കിയത്. പക്ഷേ, മൊഴി രേഖപ്പെടുത്തും മുൻപെ അയാൾ മരണത്തിന് കീഴടങ്ങി. കേരളത്തെ ഞെട്ടിച്ച കപ്പിൾ സ്വാപ്പിങ് കേസിലെ പരാതിക്കാരിയായിരുന്നു കൊല്ലപ്പെട്ട യുവതി, ആത്മഹത്യ ചെയ്തത് കേസിലെ പ്രധാന പ്രതിയും. പരാതിക്കാരിയും പ്രധാന പ്രതിയും ഇല്ലാതായതോടെ 2022ൽ റജിസ്റ്റർ ചെയ്ത കപ്പിൾ സ്വാപ്പിങ് കേസിന്റെയും അന്വേഷണം വഴിമുട്ടി. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode of Manorama Online’s Crime Beat podcast, we explore the shocking murder of a 28-year-old woman from Karukachal, Kottayam, whose death exposed disturbing links to Kerala’s controversial couple-swapping case. Her family accused her husband, Shino, of the murder, but before police could record his statement, he died after allegedly consuming a radioactive substance. With both the complainant and the main accused gone, the investigation into the sensational case took a dramatic turn. Listen to the full story behind one of Kerala’s most disturbing crime cases. Voice Artists: Mohammed Aslam, Lakshmi Parvathy, Athulya Krishnan and Justin Jose Editor: Devadath See omnystudio.com/listener for privacy information. -
ഭർത്താവിനെ പേടിച്ച് വീട്ടിൽ സിസിടിവി വച്ചു, പിന്നീട് ആ ദൃശ്യങ്ങൾ വലിയ തെളിവായി | Karivalloor Divyasree Murder | Kerala Crime | Crime Beat 17.04.2026 9mപരസ്പരം ഇഴയടുപ്പമുള്ള കരിവള്ളൂർക്കാരിൽ വലിയൊരു ഞെട്ടൽ അവശേഷിപ്പിച്ച കേസായിരുന്നു ദിവ്യശ്രീയുടെ കൊലപാതകം. ശബരിമലയിൽ ഡ്യൂട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സംഭവ ദിവസം തലശ്ശേരി കരിവെള്ളൂരിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ. എന്നാൽ, ഡ്യൂട്ടിക്ക് ഇറങ്ങും മുൻപെ ദിവ്യശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തി. വിവാഹമോചനം ആവശ്യപ്പെട്ട് ദിവ്യശ്രീ കുടുംബകോടതിയെ സമീപിച്ചിരുന്നു. രാജേഷുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്ന് ദിവ്യശ്രീ അന്ന് രാവിലെ കുടുംബകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് ദിവ്യശ്രീയുടെ കൊലപാതകത്തിൽ കലാശിച്ചത്. മലയാള മനോരമയ്ക്കായി ഈ കേസ് റിപ്പോർട്ട് ചെയ്തത് മിഥുൻ കരിവള്ളൂർ ആയിരുന്നു. കേസിന്റെ നാൾവഴികൾ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ മിഥുൻ കരിവള്ളൂർ പങ്കുവയ്ക്കുന്നു. This episode of the Crime Beat podcast revisits the shocking murder of Civil Police Officer Divyashree from Karivellur, a case that deeply disturbed the local community. On the day she was preparing to leave for Sabarimala duty, Divyashree was brutally killed by her husband Rajesh. Having already approached the family court seeking divorce and clearly expressing her unwillingness to continue the relationship, the crime is believed to have been driven by vengeance. Malayala Manorama journalist Mithun Karivellur, who reported the case, walks listeners through the timeline, key developments, and the circumstances that led to the tragic crime.See omnystudio.com/listener for privacy information. -
ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ വിജിലിന്റെ മൃതദേഹം | Vijil Murder Case | Kerala Crime | Crime Beat | Crime Podcast 04.04.2026 8mഉച്ചയ്ക്ക് ഉണ്ണാൻ വരും എന്ന് അമ്മയോട് പറഞ്ഞിറങ്ങിയ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിൽ പിന്നീട് തിരിച്ചു വന്നില്ല. ആറു വർഷങ്ങൾക്കു ശേഷം വിജിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് വിജിലിന്റെ മാതാപിതാക്കളെ തേടിയെത്തിയത്. നാടകീയ വഴിത്തിരിവുകളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ കോഴിക്കോട് വിജിൽ തിരോധാന കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode of Crime Beat, we unravel the haunting story of Vigil from Kozhikode, whose disappearance remained a mystery for six long years before a shocking revelation emerged. Through gripping narration and key insights, the episode traces the investigation, unexpected twists, and the emotional journey of a family seeking answers. Voice Artists: Mohammed Aslam, Manu Pramad, Sarath Menon, Prithish, Lakshmi Parvathi and Justin Jose See omnystudio.com/listener for privacy information. -
സാക്ഷികൾ കൂറുമാറി, നേരിട്ടത് വലിയ വെല്ലുവിളികൾ | നോയൽ കൊലപാതകക്കേസ് | Vaikkom Noel Murder Case 28.03.2026 6mA shocking tale of violence triggered by a trivial dispute, the Vaikom Noel murder case stands as one of the most brutal crimes reported in Kerala. This episode of Crime Beat unpacks the chilling sequence of events that led to Noel’s death highlighting how ordinary conflicts can spiral into unimaginable tragedy. Narrator: Seena Antony , Editor: Arun KN See omnystudio.com/listener for privacy information.
Popular in
The podcast also appears in the podcast charts of these countries.